Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 62:14:38
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു എന്ന് NSW സർക്കാർ

    10/04/2024 Duration: 03min

    2024 ഏപ്രില്‍ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം

    10/04/2024 Duration: 11min

    ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ നിരോധിക്കണമെന്ന് ശുപാര്‍ശ

    09/04/2024 Duration: 04min

    2024 ഏപ്രില്‍ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • മലയാളം പഠിപ്പിക്കാന്‍ കുട്ടികളുടെ നാടന്‍ പാട്ട് ബാന്റ്: പുത്തന്‍ ആശയവുമായി സിഡ്‌നിയിലെ മലയാളം സ്‌കൂള്‍

    09/04/2024 Duration: 12min

    പ്രവാസികളായ മലയാളിക്കുട്ടികളെ ഭാഷ പഠിപ്പിക്കാന്‍ മലയാളിക്കൂട്ടായ്മകള്‍ സജീവമായാണ് രംഗത്തെത്താറുള്ളത്. കുട്ടികള്‍ക്ക് ഭാഷാ പഠനത്തോടുള്ള താല്‍പര്യം കൂട്ടാനും, അവരുടെ ഉച്ചാരണം മെച്ചപ്പെടുത്താനുമെല്ലമായി, ഒരു നാടന്‍ പാട്ട് ബാന്റ് തുടങ്ങിയിരിക്കുകയാണ് പശ്ചിമ സിഡ്‌നിയിലുള്ള പാഠശാല മലയാളം സ്‌കൂള്‍. ആ ബാന്റിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ആടുജീവിതം സിനിമയാക്കുന്നതില്‍ നിന്ന് എന്തുകൊണ്ട് പിന്‍മാറി? ലാല്‍ ജോസ് വെളിപ്പെടുത്തുന്നു...

    09/04/2024 Duration: 03min

    ആടുജീവിതം സിനിമയാക്കുന്നതിന് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് നോവലിസ്റ്റ് ബെന്യാമിന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അറബിക്കഥ എന്ന സിനിമ ചെയ്തതുകൊണ്ടാണ് ലാല്‍ ജോസ് അതില്‍ നിന്ന് മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ആടുജീവിതത്തില്‍ നിന്ന് പിന്‍മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ജോസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • സൂപ്പർമാർക്കറ്റുകൾക്ക് നിർബന്ധിത പെരുമാറ്റച്ചട്ടം; ചട്ടലംഘനത്തിന് ലക്ഷക്കണക്കിന് ഡോളർ പിഴ ഈടാക്കാനും ശുപാർശ

    08/04/2024 Duration: 04min

    2024 ഏപ്രില്‍ എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • പേമാരിയില്‍ മരം കടപുഴകി വീടിന് മുകളിൽ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മലയാളി കുടുംബം

    08/04/2024 Duration: 08min

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും കാറ്റും വോളംഗോങ്ങ്, ഇല്ലവാര പ്രദേശങ്ങളിൽ കനത്ത നാശ നഷ്ടമാണുണ്ടാക്കിയത്. മരം കടപുഴകി വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വോളംഗോങ്ങ് സ്വദേശി എബി പി.കെ അപകടത്തെ പറ്റി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....

  • ഓസ്‌ട്രേലിയയില്‍ ഒരു കല്യാണം നടത്താന്‍ എത്ര ചെലവ് വരും?

    08/04/2024 Duration: 10min

    ഇന്ത്യയിലെ ആഢംബര കല്യാണങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ കല്യാണ ചടങ്ങുകളാണ് ഓസ്‌ട്രേലിയയില്‍ കാണാറുള്ളത്. എത്രയാകും ഓസ്‌ട്രേലിയയില്‍ കല്യാണം നടത്താനുള്ള ചെലവ് എന്നറിയാമോ? ഓസ്‌ട്രേലിയയിലെ കല്യാണ അനുഭവങ്ങളെയും ചെലവിനെയും കുറിച്ച് കേള്‍ക്കാം...

  • കനത്ത മഴ:നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; നാളെയും മഴ തുടരും

    05/04/2024 Duration: 03min

    2024 ഏപ്രില്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...

    05/04/2024 Duration: 10min

    Australia is the driest of all inhabited continents with considerable variation in rainfall, temperature and weather patterns across its different climate zones. Here's why this vast land boasts one of the planet's most unique climates. - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.

  • ജനങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി

    04/04/2024 Duration: 03min

    2024 ഏപ്രില്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • ഓസ്‌ട്രേലിയയില്‍ പുതിയ ഫ്‌ളൂ വാക്‌സിന്‍ വിതരണം തുടങ്ങി; നിങ്ങള്‍ ഏതു തരം വാക്‌സിന്‍ എടുക്കണം എന്നറിയാം...

    04/04/2024 Duration: 07min

    സസ്തനികളുടെ കോശങ്ങളില്‍ വളര്‍ത്തുന്ന വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പുതിയ തരം ഇന്‍ഫ്‌ളുവെന്‍സ വാക്‌സിന്‍ ഓസ്‌ട്രേലിയയില്‍ വിതരണം ചെയ്തു തുടങ്ങി. ഈ വര്‍ഷം ഫ്‌ളൂ സീസണ്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, ലഭ്യമായ വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം.

  • ഗാസയിലെ ഓസ്‌ട്രേലിയൻ സന്നദ്ധപ്രവർത്തകയുടെ മരണം: ഇസ്രായേൽ മാപ്പു പറഞ്ഞു

    03/04/2024 Duration: 04min

    2024 ഏപ്രില്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മധ്യകേരളത്തില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവം

    03/04/2024 Duration: 13min

    റമദാന്‍ മാസമാണ് ഇത്. കേരളീയ ഇഫ്താര്‍ വിഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍, പൊതുവില്‍ മലബാര്‍ വിഭവങ്ങളാണ് എപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍, മധ്യകേരളത്തില്‍ നിന്നുള്ള ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവത്തിന്റെ പാചകക്കുറിപ്പ് ഡെലിസ് പോളിനോട് വിശദീകരിക്കുകയാണ് മെല്‍ബണിലുള്ള ഡോ. ആഷ മുഹമ്മദ്.

  • പെരുമാറ്റദൂഷ്യമുള്ള MPമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും: ഓസ്‌ട്രേലിയയില്‍ പുതിയ നിയമം കൊണ്ടുവരുന്നു

    02/04/2024 Duration: 03min

    2024 ഏപ്രില്‍ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇനിയും നാടകങ്ങള്‍ കാണാന്‍, മെല്‍ബണില്‍ ജനകീയ നാടകോത്സവം

    02/04/2024 Duration: 08min

    മെല്‍ബണിലെ സമത ഓസ്‌ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് അന്താരാഷ്ട്ര നാടക ദിനത്തില്‍ പുറത്തിറക്കി. നാടകോത്സവത്തെക്കുറിച്ച് അതിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കുന്ന ഗിരീഷ് അവണൂര്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.

  • രണ്ട് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജരായ അച്ഛനും മുത്തച്ഛനും കുളത്തിൽ മുങ്ങി മരിച്ചു

    01/04/2024 Duration: 04min

    2024 ഏപ്രിൽ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

  • മെല്‍ബണില്‍ അനധികൃത മരുന്ന് വില്‍പ്പനശാലയില്‍ റെയ്ഡ്: ഒരു മില്യണ്‍ ഡോളറും 17 ആഢംബര കാറുകളും പിടിച്ചെടുത്തു

    29/03/2024 Duration: 03min

    2024 മാര്‍ച്ച് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

  • Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്‌ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം

    29/03/2024 Duration: 07min

    Easter holds great significance for Christians. Yet, for those of different faiths or non-religious backgrounds, it presents a chance to relish a four-day weekend, partake in family and social gatherings, engage in outdoor activities, and attend events where children take centre stage. Here's your essential guide to celebrating Easter in Australia. - ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്‌റും, ആഘോഷങ്ങളുമെല്ലാം ഓസ്‌ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്‍കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...

  • സോളാർ പാനൽ നിർമ്മാണത്തിനായി ഓസ്ട്രേലിയ ഒരു ബില്യൺ ഡോളർ പ്രഖ്യാപിച്ചു

    28/03/2024 Duration: 03min

    2024 മാര്‍ച്ച് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

page 24 from 25