Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 105:57:04
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഓസ്ട്രേലിയയിൽ ചെലവ് ചുരുക്കലുണ്ടാകുമെന്ന് സർക്കാർ; നടപടിയെടുത്തില്ലെങ്കിൽ ബജറ്റ് കമ്മി കൂടുമെന്നും ട്രഷറർ

    12/12/2025 Duration: 04min

    2025 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഈ ക്രിസ്തുമസിന് ചെറി വൈനായാലോ? എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന രുചിക്കൂട്ടിതാ...

    12/12/2025 Duration: 15min

    ഇത്തവണത്തെ ക്രിസ്തുമസിന് വ്യത്യസ്തമായൊരു വൈൻ രുചിക്കൂട്ട് പരിചയപ്പെടാം. സ്വാദേറിയ ചെറി വൈൻ...എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെറി വൈനിൻറെ രുചിക്കൂട്ട് ബ്രിസ്‌ബൈനിൽ ലെമൺ ചില്ലീസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ പങ്കുവെയ്ക്കുന്നത് കേൾക്കാം.

  • വിസ നൽകുമ്പോൾ ‘ഓസ്ട്രേലിയൻ മൂല്യങ്ങൾ’ പരിശോധിക്കും; സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കും: കുടിയേറ്റ നയവുമായി പ്രതിപക്ഷ സഖ്യം

    11/12/2025 Duration: 04min

    2025 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയയിൽ ഈ വേനലിൽ കാട്ടുതീ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; അവധിക്കാല യാത്രകളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

    11/12/2025 Duration: 08min

    ഒരു ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയിൽ വീണ്ടും രൂക്ഷമായ കാട്ടുതീ വ്യാപനമുണ്ടാകുമെന്നാണ് ഈ വർഷത്തെ മുന്നറിയിപ്പ്. ക്രിസ്തമസ് അവധിക്കാലത്ത് യാത്രകൾ പോകുന്നവർക്കായി നിരവധി നിർദ്ദേശങ്ങൾ അഗ്നിശമന വിഭാഗങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്

  • കുട്ടികുറ്റവാളികളുടെ കാലിൽ നിരീക്ഷണ സംവിധാനം ഘടിപ്പിക്കും: പുതിയ നിയമവുമായി ക്വീൻസ്ലാൻറ്

    10/12/2025 Duration: 04min

    2025 ഡിസംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • "ഞങ്ങളെ നിശബ്ദരാക്കാനോ?" - സോഷ്യൽ മീഡിയ നിരോധനത്തെ എതിർത്തും അനുകൂലിച്ചും ടീനേജുകാരും മാതാപിതാക്കളും: ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായമറിയാം...

    10/12/2025 Duration: 16min

    ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുമ്പോൾ മാതാപിതാക്കൾക്കും, കുട്ടികൾക്കും അതിനെ കുറിച്ചുള്ള അഭിപ്രായം കേൾക്കാം...

  • 24കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് ജീവപര്യന്തം തടവുശിക്ഷ

    09/12/2025 Duration: 04min

    2025 ഡിസംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഡിസംബർ അവധിക്കാലത്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധനങ്ങൾ വാങ്ങുന്നുണ്ടോ? വിലയുടെ 10% തിരിച്ചുകിട്ടാം

    09/12/2025 Duration: 05min

    ഓസ്ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകാനായി സമ്മാനങ്ങളോ, മറ്റ് സാധനങ്ങളോ വാങ്ങുന്നുണ്ടെങ്കിൽ വിലയുടെ പത്തു ശതമാനത്തോളം വിമാനത്താവളത്തിൽ നിന്ന് തിരികെ ലഭിക്കുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്കീം. ജി എസ് ടി, അഥവാ ചരക്കുസേവന നികുതിയായി നൽകുന്ന തുക എങ്ങനെ തിരികെ ക്ലെയിം ചെയ്യാമെന്ന് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഇലക്ട്രിസിറ്റി സബ്സിഡി ഈ വർഷം അവസാനിക്കും; ഫെഡറൽ സർക്കാർ ചെലവഴിച്ചത് 7 ബില്യൺ ഡോളർ

    08/12/2025 Duration: 03min

    2025 ഡിസംബർ എട്ടിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വിമാന നിരക്ക് 30% വരെ കൂടി; ടിക്കറ്റ് കിട്ടാനുമില്ല: കേരളത്തിലേക്കുള്ള ഡിസംബർ യാത്ര ചെലവേറുന്നു

    08/12/2025 Duration: 04min

    അവധിക്കാലം അടുത്തതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നു. പല സർവ്വീസുകൾക്കും ടിക്കറ്റ് കിട്ടാനില്ല എന്നതാണ് നിലവിലെ അവസ്ഥ. കേൾക്കാം വിശദമായി...

  • മരുന്ന് ഉപയോഗിച്ച് എത്ര ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താം? ഓസ്ട്രേലിയയിലെ ഗർഭച്ഛിദ്ര നിയമങ്ങൾ അറിയുക...

    08/12/2025 Duration: 10min

    ഓസ്‌ട്രേലിയൻ ആരോഗ്യമേഖലയിൽ ഒരു അവശ്യ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. എന്നാൽ എത്ര ആഴ്ച വരെയാണ് മരുന്ന് ഉപയോഗിച്ച് ഗർഭച്ഛിദ്രം ചെയ്യാവുന്നത് എന്നും, എത്ര ആഴ്ചമുതലാണ് പ്രത്യേക ആരോഗ്യപരിശോധനകൾ വേണ്ടതെന്നും അറിയാമോ? ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങൾ അറിയാം, വിശദമായി...

  • ഓസ്ട്രേലിയ പോയവാരം: വർക്കിംഗ് വിത്ത് ചിൽഡ്രൻ പരിശോധനയിൽ പരാജയപ്പെട്ടാൽ രാജ്യ വ്യാപക വിലക്ക്

    05/12/2025 Duration: 09min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ഭീഷണി പടർത്തി കാട്ടുതീയും, ഉഷ്ണതരംഗവും; ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും മുന്നറിയിപ്പ്

    05/12/2025 Duration: 03min

    2025 ഡിസംബർ അഞ്ചിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • A parent’s guide to help teens adjust to social media age restrictions - കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം: ടീനേജുകാരെ സഹായിക്കാൻ രക്ഷിതാക്കൾക്ക് എന്തെല്ലാം ചെയ്യാം?

    05/12/2025 Duration: 10min

    Australia is restricting access to social media accounts for under-16s, and many families are wondering what it means in practice. While the rules place responsibility on tech platforms rather than young people or their parents, the changes may still create stress for teens who rely on social media to stay connected. Find out how the ban will work, why connection still matters, and how experts suggest supporting young people through the transition. - 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടുള്ള നിയമം ഡിസംബർ 10ന് ഓസ്ട്രേലിയയിൽ നിലവിൽ വരും. ടീനേജുകാർക്കുള്ള സോഷ്യൽ മീഡിയ നിരോധനം നിലവിൽ വരുമ്പോൾ, അതിനോട് പൊരുത്തപ്പെടാൻ കുട്ടികൾക്ക് എന്തു തരത്തിലുള്ള പിന്തുണ നൽകണമെന്നും, അവരെ എങ്ങനെ സഹായിക്കണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ നമ്മൾ പരിശോധിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • വിക്ടോറിയയിൽ ആയിരത്തിലേറെ സർക്കാർ ജീവനക്കാർക്ക് ജോലി നഷ്ടമാകും; നടപടി ചെലവ് കുറയ്ക്കാനെന്ന് സർക്കാർ

    04/12/2025 Duration: 04min

    2025 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഇന്ത്യൻ e-വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി യാത്രക്കാർ

    04/12/2025 Duration: 09min

    ഇന്ത്യയിലേക്കുള്ള ഇ-വിസകൾക്ക് അസാധാരണമായ കാലതാമസം നേരിടുന്നത് അവധിക്കാല യാത്രക്കൊരുങ്ങുന്ന പലരെയും പ്രതിസന്ധിയിലാക്കുകയാണ്. വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര പ്ലാനുകൾക്ക് അന്തിമ രൂപം നൽകാവൂ എന്നാണ് ഇന്ത്യൻ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും..

  • സെന്റർലിങ്കിൽ നിന്ന് പണം തിരിച്ചുകിട്ടാനുള്ളത് 44,000ഓളം പേർക്ക്; പണം കിട്ടും മുമ്പ് 2,700 പേർ മരിച്ചെന്നും വെളിപ്പെടുത്തൽ

    03/12/2025 Duration: 04min

    2025 ഡിസംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 1 AUD = INR 59.30: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ - ആർക്കൊക്കെ ഗുണവും ദോഷവുമാകും...

    03/12/2025 Duration: 07min

    ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് നേരിട്ടതോടെ, ഒരു ഓസ്ട്രേലിയൻ ഡോളർ ചരിത്രത്തിൽ ആദ്യമായി 59 രൂപ എന്ന നിരക്കിലേക്ക് എത്തി. എന്താണ് രൂപയുടെ മൂല്യത്തിൽ സംഭവിക്കുന്നതെന്നും, ഓസ്ട്രേലിയൻ ഡോളറും രൂപയുമായുള്ള വിനിമയ നിരക്കിന്റെ ചരിത്രവും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • കോക്ക്ടെയിലും സ്മാർട്ട് കാഷ്വലും തമ്മിലെ വ്യത്യാസമറിയാമോ? ഓസ്ട്രേലിയയിലെ ഔപചാരിക വസ്ത്രധാരണ രീതികൾ...

    03/12/2025 Duration: 11min

    നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഓസട്രേലിയയിലെ ഉന്നത സർക്കാർ നിയമനങ്ങളിൽ സ്വജനപക്ഷപാതിത്വമെന്ന് കണ്ടെത്തൽ; പുതിയ മാർഗ്ഗരേഖ കൊണ്ടുവരും

    02/12/2025 Duration: 04min

    2025 ഡിസംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

page 1 from 43