Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 59:44:11
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
കൊവിഡ് കാലത്ത് നൽകിയ പ്രത്യേക വിസ ഓസ്ട്രേലിയ നിർത്തലാക്കി; ആയിരക്കണക്കിന് പേരെ ബാധിക്കും
01/09/2023 Duration: 06minകൊവിഡ് കാലത്ത് ഓസ്ട്രേിലയയിൽ കുടുങ്ങിപ്പോയവർക്ക് ദീർഘകാലം രാജ്യത്ത് തുടരാനും ജോലി ചെയ്യാനും സൗകര്യമൊരുക്കിയ പ്രത്യേക വിസ നിർത്തലാക്കാൻ തീരുമാനിച്ചു. പാൻഡമിക് ഇവന്റ് വിസ (സബ്ക്ലാസ് 408) ആണ് നിർത്തലാക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്. രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന ഈ പ്രഖ്യാപനത്തെക്കുറിച്ച് ഫ്ലൈവേൾഡ് മൈഗ്രേഷനിൽ മൈഗ്രേഷൻ ലോയറായ താരാ എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം.
-
റദ്ദാക്കിയ വിമാനസര്‍വീസുകളുടെ ടിക്കറ്റ് വിറ്റു: ക്വാണ്ടാസിനെതിരെ ACCC നിയമനടപടി തുടങ്ങി
31/08/2023 Duration: 04min2023 ഓഗസ്റ്റ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞു; പണപ്പെരുപ്പ നിരക്ക് 4.9 ശതമാനം
30/08/2023 Duration: 03min2023 ഓഗസ്റ്റ് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വോയിസ് റഫറണ്ടം ഒക്ടോബര്‍ 14ന്; എല്ലാ ഓസ്ട്രേലിയന്‍ പൗരന്മാരും നിര്‍ബന്ധമായും വോട്ട് ചെയ്യണം
30/08/2023 Duration: 07min24 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയയില്‍ വീണ്ടുമൊരു ജനഹിത പരിശോധന നടക്കുന്നു. പാര്‍ലമെന്റില്‍ ഒരു ആദിമവര്‍ഗ്ഗ വോയിസ് സമിതി രൂപീകരിക്കണമോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടിയാണ് ഈ റഫറണ്ടം.
-
മണിപ്പൂരിലെ കലാപത്തിനെതിരെ മെൽബണിൽ പ്രതിഷേധ പ്രകടനം
30/08/2023 Duration: 09minഇന്ത്യയിലെ മണിപ്പൂരില്‍ രൂക്ഷമായി തുടരുന്ന കലാപം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നുണ്ട്. മെല്‍ബണില്‍ വിക്ടോറിയന്‍ പാര്‍ലമെന്റിന്റെ മുന്നിലും ഇത്തരമൊരു പ്രതിഷേധപരിപാടി നടന്നു. എന്നാല്‍, മലയാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ പ്രധാന ബി ജെ പി അനുകൂല സംഘടന. ഇതേക്കുറിച്ച് വിശദമായി കേള്‍ക്കാം.
-
ഓണപ്പാട്ടുകളുടെ ഓസ്ട്രേലിയൻ കുടിയേറ്റം; കേൾക്കാം ചില ഓസ്ട്രേലിയൻ ഓണപ്പാട്ട് വിശേഷങ്ങൾ
29/08/2023 Duration: 10minഓണത്തിൻറെ ആവേശം ഓസ്ട്രേലിയൻ മലയാളികളിലെത്തിക്കുന്നതിനായി നിരവധി ഓണപ്പാട്ടുകൾ ഓരോ വർഷവും പുറത്തിറങ്ങാറുണ്ട്. ഈ ഓണക്കാലത്ത് ഓസ്ട്രേലിയൻ മലയാളികൾ അണിയിച്ചൊരുക്കിയ ചില ഓണപ്പാട്ടുകളുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
കാൻബറയിൽ സ്ത്രീയുടെ തലച്ചോറിൽ നിന്ന് 8 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു; മനുഷ്യരിൽ ഇതാദ്യം
29/08/2023 Duration: 04min2023 ഓഗസ്റ്റ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയന്‍ വിസ, നിയമങ്ങള്‍, ജീവിതം: നിങ്ങള്‍ക്ക് പ്രയോജനപ്രദമായ SBS Malayalam റിപ്പോര്‍ട്ടുകള്‍ ഇനി വാട്സാപ്പില്‍ ലഭിക്കും
29/08/2023 Duration: 05minഓസ്ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വാര്‍ത്തകളും അഭിമുഖങ്ങളും വിശദാംശങ്ങളുമെല്ലാം എസ് ബി എസ് മലയാളം പതിവായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അവ നിങ്ങളുടെ വാട്സാപ്പിലൂടെ ലഭ്യമാക്കാനും എസ് ബി എസ് മലയാളം സൗകര്യമൊരുക്കുകയാണ്. നിങ്ങള്‍ക്ക് താല്പര്യമുള്ള പരിപാടികള്‍ എങ്ങനെ വാട്സാപ്പില്‍ കിട്ടും എന്ന കാര്യമാണ് ഇവിടെ വിശദീകരിക്കുന്നത്.
-
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് മെൽബൺ യൂണിവേഴ്സിറ്റി ജീവനക്കാർ സമരത്തിൽ
28/08/2023 Duration: 03min2023 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Managing daycare sickness: tips for new migrants and first-time parents - ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് അസുഖങ്ങൾ പിടിപ്പെടുന്നത് പതിവാണ്; ആദ്യമായി ചൈൽഡ് കെയറിൽ വിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
28/08/2023 Duration: 06minThe decision to begin childcare at an early stage might appear beneficial for both your child and your career. However, it has the potential to disrupt the lives of many families, particularly those who are new migrants or first-time parents. What steps can recently arrived migrants take to adequately prepare their families for effectively managing this challenge? - ഓസ്ട്രേലിയയിൽ എത്തുന്ന പുതിയ കുടിയേറ്റക്കാർക്ക് കുട്ടികളെ ചൈൽഡ് കെയറിൽ വിടുന്നത് പുതിയൊരു അനുഭവമാകാം. ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് അസുഖങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഗൃഹാതുരത്വം ഉണർത്തി മറ്റൊരു ഓണക്കാലം; ഓസ്ട്രേലിയൻ മലയാളികളുടെ വേറിട്ട ആഘോഷങ്ങളെക്കുറിച്ചറിയാം
28/08/2023 Duration: 13minമലയാളി കൂട്ടായ്മകൾ ഈ ഓണാഘോഷം ഇപ്പോൾ ഒരു പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്, ഓസ്ട്രേലിയൻ മലയാളികളുടെ പല തരത്തിലുള്ള ഓണാഘോഷങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....
-
സൈനീക അഭ്യാസത്തിനിടെ ഓസ്ട്രേലിയൻ തീരത്ത് വീണ്ടും അപകടം; അമേരിക്കൻ ഹെലികോപ്റ്റർ തകർന്ന് 3 മരണം
27/08/2023 Duration: 04min2023 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സർക്കാരിൽനിന്നും ലഭിച്ച സഹായം ക്വാണ്ടാസ് തിരിച്ചു നൽകണമെന്ന് ആവശ്യം; വേണ്ടെന്നു ട്രഷറർ
25/08/2023 Duration: 03min2023 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്വന്തമായി ഒരു റോക്കറ്റ് പോലുമില്ല: എന്നിട്ടും അപ്പോളോ മുതല്‍ ചാന്ദ്രയാന്‍ വരെ നിര്‍ണ്ണായക സഹായവുമായി ഓസ്ട്രേലിയ
25/08/2023 Duration: 06minമനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങിയ അപ്പോളോ മിഷന് മുതല്‍ ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയില്‍ വരെ നിര്‍ണ്ണായകമായ സഹായം നല്കിയ രാജ്യമാണ് ഓസ്ട്രേലിയ. നാസ അടക്കമുള്ള രാജ്യാന്തര ബഹിരാകാശ ഏജൻസികളുമായുള്ള സഹകരണവും, ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങളുമുണ്ടായിട്ടും ഓസ്ട്രേലിയക്ക് എന്തുകൊണ്ടാണ് ബഹരാകാശ ശക്തിയായി മാറാൻ കഴിയാത്തത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
-
ജീവിതച്ചെലവ് കൂടിയത് നേട്ടമായത് സൂപ്പർമാർക്കറ്റുകൾക്ക്: കോൾസിന്റെയും വൂൾവർത്സിന്റെയും ലാഭത്തിൽ വൻ വർദ്ധനവ്
24/08/2023 Duration: 03min2023 ഓഗസ്റ്റ് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇൻവെസ്റ്റ്മെൻറ് പ്രോപ്പർട്ടി വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഭവന വിപണിയിൽ നിക്ഷേപിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
24/08/2023 Duration: 15minഓസ്ട്രേലിയൻ ഭവന വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി മെൽബണിലെ സെഞ്ച്വറി ഹോം ലോൺസ് ഡയറക്ടറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. പ്രത്യേക ശ്രദ്ധക്ക്; ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ദരുമായി നേരിൽ ബന്ധപ്പെടുക.
-
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടോറിയയില്‍ യാത്രാ പാസ് അനുവദിക്കും: 50% വരെ നിരക്ക് ഇളവ്
23/08/2023 Duration: 03min2023 ഓഗസ്റ്റ് 23 ബുധാഴ്ചത്തെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
സിരയില്‍ പശ്ചിമബംഗാളിന്റെ ഫുട്ബോള്‍ ജ്വരം: സാം കേര് ഓസ്ട്രേലിയന്‍ വനിതാഫുട്ബോളിന് നല്‍കിയത് പുത്തനുണര്‍വ്
23/08/2023 Duration: 05minവനിത സോക്കർ ലോകകപ്പിൽ നാലാം സ്ഥാനം കൊണ്ട് ഓസ്ട്രേലിയയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും, ഒരു പുതിയ തലമുറയ്ക്ക് തന്നെ പ്രചോദനമായാണ് മറ്റിൽഡാസിന്റെ മടക്കം. ഓസ്ട്രേലിയൻ വനിതാ സോക്കറിന് പുതിയ മാനം നൽകിയ മറ്റിൽഡാസ് ക്യാപ്റ്റൻ സാം കേറിന്റെ ഇന്ത്യൻ വേരുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മില്യൺ കണക്കിന് ഡോളറിന്റെ നികുതി വെട്ടിപ്പ്; മുൻ ഡെപ്യുട്ടി ടാക്സ് കമ്മീഷണറുടെ മകന് 15 വർഷം ജയിൽ ശിക്ഷ
22/08/2023 Duration: 04min2023 ഓഗസ്റ്റ് 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
അരങ്ങിൽ ഒരുമിക്കാൻ പെർത്തും കേരളവും; സാധ്യമാകുന്നത് ഓസ്ട്രേലിയൻ സർക്കാർ ഗ്രാന്റിലൂടെ…
22/08/2023 Duration: 06minഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മൈത്രി ഗ്രാന്റ് ലഭിച്ചവരിൽ കേരളത്തിലെ കലാകാരന്മാരും ഉൾപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.