Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന്റെ കരുത്തിൽ നേരിയ ഇടിവ്; ഇന്ത്യൻ പാസ്‌പോര്‍ട്ടിന് കരുത്തേറി
25/07/2025 Duration: 05minലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ഏഴാം സ്ഥാനം. 77ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്.കേൾക്കാം വിശദാംശങ്ങൾ...
-
അമേരിക്കൻ ബീഫിനുള്ള നിരോധനം ഓസ്ട്രേലിയ പിൻവലിച്ചു; ട്രംപിനെ പ്രീതിപ്പെടുത്താനെന്ന് വിമർശനം
24/07/2025 Duration: 04min2025 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നാല് വർഷത്തിനിടയിൽ ആദ്യമായി എല്ലാ തലസ്ഥാന നഗരങ്ങളിലും വീട് വില കൂടി; മെൽബണിലും കുതിപ്പ്
24/07/2025 Duration: 04minനാല് വർഷത്തിനിടെ ആദ്യമായി ഓസ്ട്രേലിയയിലെ എല്ലാ തലസ്ഥാന നഗരങ്ങളിലും ഒരുമിച്ച് വീട് വില ഉയർന്നു. പലിശ നിരക്ക് കുറഞ്ഞതാണ് ഭവന വിപണിക്ക് ഉർജ്ജം പകർന്നത്. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
-
HECS ബാധ്യത വെട്ടിക്കുറയ്ക്കാനുള്ള ബിൽ പാർലമെന്റിൽ; ചൈൽഡ് കെയർ സുരക്ഷ കൂട്ടലും പരിഗണനയിൽ
23/07/2025 Duration: 03min2025 ജൂലൈ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നിങ്ങൾക്ക് 'ഇഡിയറ്റ് സിൻഡ്രം' ഉണ്ടോ? ഗൂഗിൾ നോക്കി രോഗ നിർണ്ണയം നടത്തുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...
23/07/2025 Duration: 12minഓൺലൈനിൽ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ വിവരങ്ങൾ തേടുന്നതാണ് ഇഡിയറ്റ് സിൻഡ‍്രോം.സൈബർകോൺഡ്രിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നുണ്ട്.എന്താണ് ഇഡിയറ്റ് സിൻഡ‍്രോം എന്നും, അതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്നും കേൾക്കാം...
-
സിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവം: ഭർത്താവ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പൊലീസ്; അന്വേഷണം വഴിമുട്ടി
23/07/2025 Duration: 06minസിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവത്തിൽ, കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രദേശത്തു നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ കിട്ടുകയും, പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു മില്യണ ഡോളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടും, ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഭർത്താവാകാം കൊലപാതകത്തിന് പിന്നിൽ എന്ന സാധ്യതകൾ ഇപ്പോഴും തള്ളിക്കളയുന്നില്ലെന്ന് കൊറോണർ കോടതിയിൽ പൊലീസ് വ്യക്തമാക്കി. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കണം എന്നാവശ്യം; ചർച്ച ചെയ്യാമെന്ന് സർക്കാർ
22/07/2025 Duration: 03min2025 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വീട്ടിലിരുന്ന് ബിസിനസ് ചെയ്യുമ്പോൾ എന്തെല്ലാം രജിസ്ട്രേഷൻ വേണം? ഓസ്ട്രേലിയൻ നിയമങ്ങൾ അറിയാം...
22/07/2025 Duration: 11minഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസിനസും തുടങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം ബിസിനസ് തുടങ്ങുമ്പോൾ നിയമപരമായി പാലിക്കേണ്ട നിരവധി മാനദണ്ഡങ്ങളുണ്ട്. അവ എന്തൊക്കെയെന്നും, കൂടുതൽ സഹായം എങ്ങനെ തേടാമെന്നും മനസിലാക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ലെൻസിൽ പതിയുന്ന വി എസിൻ്റെ 'ബോഡി ലാംഗ്വേജ്': ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ ഓർമ്മകൾ
22/07/2025 Duration: 12minകേരള രാഷ്ട്രീയം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ക്രൌഡ് പുള്ളർമാരിൽ ഒരാളായിരുന്നു വി എസ് അച്യുതാനന്ദൻ. അതുകൊണ്ടു തന്നെ ചാനൽ ക്യാമറകൾക്കും ഫോട്ടോഗ്രാഫർമാർക്കും വി എസ് പങ്കെടുക്കുന്ന പരിപാടികൾ മികച്ച ചിത്രങ്ങൾക്ക് വേദിയൊരുക്കി. വി എസിൻ്റെ നിരവധി പ്രശസ്ത ചിത്രങ്ങൾ എടുത്തതിൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ മുൻ ചീഫ് ഫോട്ടോഗ്രാഫറും, ഇപ്പോൾ മെൽബൺ മലയാളിയുമായ റോബർട്ട് വിനോദ്.
-
പാർലമെൻറ് സമ്മേളനം നാളെ; HECS ലോൺ ഇളവും ചൈൽഡ് കെയർ പരിഷ്കരണവും പരിഗണനയിൽ
21/07/2025 Duration: 04min2025 ജൂലൈ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ വിസ അപേക്ഷകൾ നിരസിക്കുന്നത് കൂടി: അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം...
21/07/2025 Duration: 17minഓസ്ട്രേലിയയിലെ സ്കിൽസ് ഇൻ ഡിമാൻഡ് വിസ, ട്രെയിനിംഗ് വിസ, റിജണൽ വിസ തുടങ്ങിയവ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. ഈ വിസകളുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം എന്താണെന്നും, വിസയ്ക്കായി അപേക്ഷിക്കുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണമെന്നും അറിയാം. മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
-
വീട് വില കൂടിയതോടെ വിവാഹ മോചനങ്ങൾ കുറഞ്ഞു; കാരണങ്ങൾ വ്യക്തമാക്കി സിഡ്നി യൂണിവേഴ്സിറ്റിയുടെ പഠനം
21/07/2025 Duration: 04minയൂണിവേഴ്സിറ്റി ഓഫ് സിഡ്നിയാണ് ഭവന വിലയും വിവാഹ മോചനങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനം നടത്തിയത്. ഭവന വിലയും ജീവിതച്ചെലവും തീരുമാനത്തെ സ്വാധീനിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
-
സൈബർ ആക്രമണത്തിൽ നഷ്ടപരിഹാരം തേടി ക്വാണ്ടസ് യാത്രക്കാർ; ഓസ്ട്രേലിയൻ ആപ്പിൾ ചൈനയിലേക്ക്; ഓസ്‌ട്രേലിയ പോയവാരം...
20/07/2025 Duration: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
SAയിലെ വിഷപ്പായൽ വ്യാപനം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം; ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് കടൽജീവികൾ
18/07/2025 Duration: 03min2025 ജൂലൈ പതിനെട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to start your home business in Australia - വീട്ടിലിരുന്ന് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? ഓസ്ട്രേലിയയിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇവയാണ്...
18/07/2025 Duration: 11minDid you know that people offering taxi services from home need to register for Goods and Services Tax (GST)—regardless of how much they earn? Or that a fitness instructor needs local council approval to see clients at home? In this episode, we unpack the basic rules you need to know when setting up a home-based business in Australia. - ഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസിനസും തുടങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം ബിസിനസ് തുടങ്ങുമ്പോൾ നിയമപരമായി പാലിക്കേണ്ട നിരവധി മാനദണ്ഡങ്ങളുണ്ട്. അവ എന്തൊക്കെയെന്നും, കൂടുതൽ സഹായം എങ്ങനെ തേടാമെന്നും മനസിലാക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ ബാധിച്ചെന്ന് സർക്കാർ
17/07/2025 Duration: 04min2025 ജൂലൈ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ സർചാർജുകൾ ഒഴിവാക്കാൻ പദ്ധതി; നിങ്ങൾക്ക് ഇത് എത്രത്തോളം സഹായകരമാവാം...
17/07/2025 Duration: 05minഎഫ്‌റ്റ്‌പോസ്, മാസ്റ്റർകാർഡ്, വിസ തുടങ്ങിയ കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സർചാർജ് നീക്കം ചെയ്യാൻ റിസർവ് ബാങ്ക് ശുപാർശ.കാർഡ് ഉപയോഗിക്കുമ്പോൾ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം...
-
ജുജൂബ് പഴങ്ങൾ ഇനി ഓസ്‌ട്രേലിയയിൽ ലഭ്യമാകും; ചൈനയുമായി പുതിയ വ്യാപാര കരാറിൽ ഒപ്പുവച്ചു
16/07/2025 Duration: 03min2025 ജൂലൈ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിലെ ഏറ്റവും മധുരമേറിയ പപ്പായ; പിന്നിൽ ഒരു മലയാളി ഗവേഷകൻ
16/07/2025 Duration: 10minഓസ്ട്രേലിയൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പപ്പായ പഴങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. സ്കൈബറി പപ്പായയുടെ ഫാമിൽ പ്ലാന്റ് ബയോടെക്ടനോളജിസ്റ്റായ ഡോ. പി സി ജോസ്കുട്ടി. കെയിൻസിലെ മറീബയിലുള്ള സ്കൈബറി ഫാമിലേക്ക് യാത്ര ചെയ്ത് എസ് ബിഎസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
-
“സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ...” ഓസ്ട്രേലിയയിലെത്തി ഒരു മാസം മാത്രമായ മലയാളി യുവാവിന് മർദ്ദനം
16/07/2025 Duration: 12minഓസ്ട്രേലിയയിലേക്കെത്തിയിട്ട് ഒരു മാസം മാത്രമായ മലയാളി യുവാവിന് തെരുവിൽ വച്ച് രൂക്ഷമായ ആക്രമണമേറ്റു. ഉൾനാടൻ ന്യൂ സൌത്ത് വെയിൽസിലെ മക്ലൈനിലുണ്ടായത്, വംശീയമായ ആക്രമണമാണ് എന്നാണ് ഈ യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...