Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
സൂസൻ ലെ ലിബറൽ പാർട്ടി നേതാവ്; ഒരു വനിത പാർട്ടി നേതാവാകുന്നത് ആദ്യം
13/05/2025 Duration: 03min2025 മേയ് 13ലെ ഓസ്‌ട്രേിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുടിയേറ്റ സ്ത്രീകളിലെ പ്രസവാനന്തര പ്രശ്‌നങ്ങള്‍: അമ്മയാകുന്നവരും, കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
13/05/2025 Duration: 18minഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തിന് ശേഷം 'എല്ലാം ഒറ്റയ്ക്ക്' ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ട്. പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അവർക്ക് ലഭിക്കേണ്ട പരിഗണനകളെ കുറിച്ചും സിഡ്നിയിൽ ഗൈനക്കോളജിസ്റ്റും, IVF സ്പെഷ്യലിസ്റ്റുമായ പ്രീയ ശിവദാസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
മന്ത്രിസഭാ രൂപീകരണം പൂർത്തിയായി; രണ്ടാം അൽബനീസി സർക്കാരിൻറെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
12/05/2025 Duration: 03min2025 മേയ് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നഴ്സിംഗിലെ മാതൃത്വം: അമ്മയുടെ പാത പിന്തുടര്‍ന്ന് നഴ്‌സിംഗ് തെരഞ്ഞെടുക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിയുവത്വം
10/05/2025 Duration: 09minമാതൃദിനവും നഴ്സിംഗ് ദിനവും ആഘോഷിക്കുന്ന ഈ ആഴ്ചയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്ന അമ്മമാരുടെ പാദ പിന്തുടരുന്ന രണ്ടാം തലമുറയിലെ ചില മലയാളികൾ സംസാരിക്കുന്നതു കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
രാജ്യത്ത് ആശങ്കാജനകമായ രീതിയിൽ ഫ്ലൂബാധ പടരുന്നുവെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം...
10/05/2025 Duration: 05minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
പുതിയ സര്‍ക്കാരിന്റെ ആദ്യ അജണ്ട വിദ്യാഭ്യാസ ലോണുകളിലെ ഇളവെന്ന് പ്രധാനമന്ത്രി
09/05/2025 Duration: 03min2025 മേയ് ഒമ്പതിലെ ഓസ്‌ട്രേിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഫാ.റോബര്‍ട്ട് പ്രെവോസ്ത; ഇന്ന് മാര്‍പ്പാപ്പ: ഓര്‍മ്മകളുമായി ഓസ്‌ട്രേലിയയിലെ മലയാളിവൈദികന്‍
09/05/2025 Duration: 12minമാർപ്പാപ്പ ആകുന്നതിന് രണ്ട് പതിറ്റാണ്ട് മുൻപ് ഫാദർ ബര്‍ട്ട് പ്രെവോസ്ത കേരളം സന്ദർശിച്ചിരുന്നു. അഗസ്റ്റീനിയൻ സഭയുടെ പ്രയർ ജനറലായിരുന്ന സമയത്തായിരുന്നു സന്ദർശനം. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഫാദർ ജോസഫ് ആൻസൺ കളത്തിപ്പറമ്പിൽ പുതിയ മാർപ്പാപ്പക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
മന്ത്രി സ്ഥാനത്തിനായി ലേബർ പാർട്ടിയിൽ ഭിന്നത; നേതൃസ്ഥാനത്തിനായി ലിബറൽ പാർട്ടിയിലും മൽസരം
08/05/2025 Duration: 03min2025 മേയ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ഇനി പലിശ കുറയുന്ന നാളുകൾ': തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള പ്രവചനങ്ങൾ ഇങ്ങനെ
08/05/2025 Duration: 04minഓസ്ട്രേലിയൻ റിസർവ്വ് ബാങ്ക് ക്യാഷ് റേറ്റ് കുറച്ചേക്കുമെന്ന വിലയിരുത്തലിലാണ് പ്രമുഖ ബാങ്കുകൾ. അടുത്തയാഴ്ച നടക്കുന്ന ബോർഡ് യോഗം മുന്നിൽക്കണ്ട് കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ വേരിയബിൾ പലിശ നിരക്കിൽ കുറവ് പ്രഖ്യാപിച്ചു.
-
അടുത്ത ഫെബ്രുവരിയോടെ പലിശ നിരക്ക് 2.6 ശതമാനമായി കുറയുമെന്ന് NABന്റെ പ്രവചനം
07/05/2025 Duration: 03min2025 മേയ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യാ-പാക് സംഘര്‍ഷം: ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
07/05/2025 Duration: 04minഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങല്‍ നല്‍കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
കുടിയേറ്റ സമൂഹവുമായി ബന്ധമില്ലാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ലിബറൽ പാർട്ടിയിൽ വിമർശനം
06/05/2025 Duration: 03min2025 മേയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ശരീരം മാത്രമല്ല മനസ്സും പ്രധാനം'; ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നഴ്സ് ദമ്പതികളുടെ ഫിറ്റ്നെസ്സ് കോച്ചിംഗ്
06/05/2025 Duration: 15minബോഡിബിൽഡിംഗ്, ഫിറ്റ്നെസ്സ് രംഗത്ത് സജീവമായ മലയാളി ദമ്പതികൾ പുതിയൊരു ഫിറ്റ്നെസ്സ് കോച്ചിംഗിന് തുടക്കമിട്ടിരിക്കുകയാണ്. ബോഡി ഫിറ്റ്നെസ്സ് ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഉദ്യമത്തിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ആൻറണി അൽബനീസി 'കൊള്ളാമെന്ന്' ഡോണൾഡ് ട്രംമ്പ്; ഡട്ടണെ അറിയില്ലെന്നും മറുപടി
05/05/2025 Duration: 03min2025 മേയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കാറപകടത്തിൽ കാൽ നഷ്ടമായി; രക്താർബുദം ബാധിച്ച് മകൻറെ മരണം: ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസിനെ അറിയാം
05/05/2025 Duration: 03minഡിക്സൺ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസ് ആരാണ്? അറിയാം രാജ്യം ചർച്ചചെയ്യുന്ന ആലി ഫ്രാൻസിനെ...
-
ഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍: പീറ്റര്‍ ഡറ്റന്‍ സ്വന്തം സീറ്റില്‍ തോല്‍വിയിലേക്ക്
03/05/2025 Duration: 06minഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തി. ആന്തണി അല്‍ബനീസി വീണ്ടും ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയാകും. എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങളെ ബാധിക്കുക? വിശദമായി കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ 'ഇന്ത്യാക്കാർ' ഒന്നാം സ്ഥാനത്തേക്ക്; ബ്രിട്ടനെ ഉടൻ മറികടക്കും: ഓസ്‌ട്രേലിയ പോയവാരം...
02/05/2025 Duration: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് നാളെ; പ്രധാന സീറ്റുകളിൽ മിന്നൽ പ്രചാരണവുമായി നേതാക്കൾ
02/05/2025 Duration: 03min2025 മെയ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ആത്മാവ് നഷ്ടമാകാതെ നാടന്‍ പാട്ടുകളെ നവീകരിക്കണം: 'പാലാപ്പള്ളി'ക്കപ്പുറത്തെ പാട്ടുവിശേഷവുമായി അതുല്‍ നറുകര
02/05/2025 Duration: 12minനാടൻ പാട്ടിൻറെ ഈണങ്ങളും വിശേഷങ്ങളുമായി ഗായകൻ അതുൽ നറുകര. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന MCUBE എന്ന സ്റ്റേജ് ഷോയ്ക്കായാണ് അതുല്‍ ഉള്‍പ്പെടെയുള്ള സംഘം ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. ഈ പരിപാടിയുടെ വിശേഷങ്ങളും, പാട്ടുവിശേഷങ്ങളും അതുല്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം...
-
വോട്ട് തീരുമാനിച്ചോ? അറിഞ്ഞിരിക്കാം പ്രധാന പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
01/05/2025 Duration: 09minപാർട്ടി നോക്കിയാണോ നയങ്ങൾ നോക്കിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്? സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...