Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം റെക്കോർഡിൽ, മെഡികെയറിൽ ക്ലെയിം ചെയ്യാത്ത ലക്ഷക്കണക്കിന് ഡോളർ: ഓസ്ട്രേലിയ പോയ വാരം
02/11/2024 Duration: 08minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
മെഡികെയർ ആനുകൂല്യം വാങ്ങാൻ ആളില്ല: കെട്ടിക്കിടക്കുന്നത് 240 മില്യൺ ഡോളറിന്റെ റിബേറ്റുകൾ
01/11/2024 Duration: 03min2024 നവംബർ ഒന്നിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നത് ശരിയാണോ? കേൾക്കാം, ചില മലയാളികളുടെ അഭിപ്രായങ്ങൾ
01/11/2024 Duration: 11minന്യൂസിലാൻറിലെ ഒരാശുപത്രിയിൽ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നതിനെ ഓസ്ട്രേലിയൻ മലയാളികൾ എങ്ങനെ കാണുന്നുവെന്നും അവരുടെ കാഴ്ചപ്പാടുകൾ എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇനിയും ക്ലെയിം ചെയ്യാതെ 100 മില്യൺ; ടോൾ റിബേറ്റിൽ കാറുടമകൾക്ക് തിരികെ ലഭിച്ചത് 60 മില്യൺ ഡോളർ
31/10/2024 Duration: 04min2024 ഒക്ടോബര്‍ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പെർത്തിൽ വീട് വില 25% കൂടി; ചില നഗരങ്ങളിൽ തളർച്ച: ഓസ്ട്രേലിയൻ ഭവനവിപണിയിലെ സാഹചര്യമറിയാം
31/10/2024 Duration: 04minഓസ്ട്രേലിയൻ ഭവനവിപണിയുടെ മൂല്യം റെക്കോർഡ് നിരക്കിൽ എത്തിയെങ്കിലും ചില തലസ്ഥാന നഗരങ്ങളിൽ വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
-
നാണയപ്പെരുപ്പം കുറഞ്ഞു; പലിശ നിരക്ക് വിലയിരുത്താനുള്ള RBA യോഗം അടുത്തയാഴ്ച്ച
30/10/2024 Duration: 04min2024 ഒക്ടോബര്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയയില്‍ ദേശീയ രോഗനിയന്ത്രണ കേന്ദ്രം തുടങ്ങും; 251 മില്യണ്‍ നീക്കിവയ്ക്കുമെന്ന് സര്‍ക്കാര്‍
29/10/2024 Duration: 04min2024 ഒക്ടോബര്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കങ്കാരുനാട്ടിലെ കേരളത്തനിമകള്‍: കേരളനടനം പഠിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ ഒരു നൃത്തവിദ്യാലയം
29/10/2024 Duration: 11minകേരളീയ കലകൾ ആസ്വദിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും നമ്മൾ നമുക്കെല്ലാം ഇഷ്ടമാണ്. കേരളത്തിന്റെ തനത് കലകളിൽ ഒന്നായ കേരള നടനത്തിന് വേണ്ടി ഓസ്‌ട്രേലിയയിൽ ഒരു നൃത്ത വിദ്യാലയമുണ്ട്. സിഡ്‌നിയിലെ ലക്ഷ്മി സരസ്വതി സ്കൂൾ ഓഫ് ഡാൻസിനെ കുറിച് ലക്ഷ്മി സുജിത് സംസാരിക്കുന്നതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ബിസിനസ് ക്ലാസ് യാത്രക്ക് വിമാനകമ്പനി മേധാവിയെ നേരിട്ട് വിളിച്ചു; ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിവാദത്തിൽ
28/10/2024 Duration: 04min2024 ഒക്ടോബര്‍ 28ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സിഡ്നിയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം
28/10/2024 Duration: 02min2015ൽ നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ഒരു മില്യൺ ഡോളറിൻറ പാരിതോഷികം ലഭിക്കുക.
-
കുട്ടികളിലെ അമിതവണ്ണം സർക്കാരിന് അമിതച്ചെലവ്; രതിചിത്ര വെബ്സൈറ്റുകൾക്ക് കുറഞ്ഞ പ്രായപരിധി: ഓസ്ട്രേലിയ പോയ വാരം
26/10/2024 Duration: 08minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
‘നന്ദി പറയാൻ’ 1000 ഡോളർ: ജീവനക്കാരെ പ്രീതിപ്പെടുത്താൻ പാക്കേജുമായി ക്വാണ്ടസ്
25/10/2024 Duration: 03min2024 ഒക്ടോബര്‍ 25ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കാര്‍ വാങ്ങുന്നതിന് നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
25/10/2024 Duration: 14minപുതിയ കാർ വാങ്ങാന്‍ ഏതു തരത്തിലുള്ള കാർ ലോൺ എടുക്കണം എന്ന് പലരും ചിന്തിക്കും. ഓസ്‌ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നോവേറ്റഡ് ലീസ് സംവീധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി സൗത്ത് ഓസ്‌ട്രേലിയയിലെ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
-
മനപൂര്‍വം സത്യപ്രതിജ്ഞ തെറ്റിച്ചു എന്ന് ഓസ്‌ട്രേലിയന്‍ സെനറ്റര്‍; വിവാദമായപ്പോള്‍ മലക്കം മറിഞ്ഞു
24/10/2024 Duration: 04min2024 ഒക്ടോബര്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
170 വര്‍ഷത്തെ ആവശ്യം; എന്നിട്ടും ഓസ്‌ട്രേലിയ എന്തുകൊണ്ട് റിപ്പബ്ലിക്കാകുന്നില്ല?
24/10/2024 Duration: 09minബ്രിട്ടീഷ് രാജഭരണത്തിനു കീഴില്‍ നിന്ന് മാറി ഓസ്‌ട്രേലിയ റിപ്പബ്ലിക്കാകണമെന്ന ആവശ്യത്തിന് 170 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല? റിപ്പബ്ലിക്കന്‍ വാദത്തിന്റെ ചരിത്രവും, നിലവിലെ സാഹചര്യവുമാണ് ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്‌ട്രേലിയയിൽ വീടുകളുടെ ക്ഷാമം തുടരുമെന്ന് മുന്നറിയിപ്പ്: നിർമ്മാണ ചിലവും തൊഴിലാളികൾ ഇല്ലാത്തതും കാരണം
23/10/2024 Duration: 04min2024 ഒക്ടോബര്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ചാള്‍സ് രാജാവിനെതിരെ പ്രതിഷേധം: സിഡ്‌നിയില്‍ ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റ് അറസ്റ്റില്‍
22/10/2024 Duration: 04min2024 ഒക്ടോബര്‍ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്‌ട്രേലിയ കാണാം: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
22/10/2024 Duration: 11minAre you seeking a truly impactful Australian travel experience? Whether you’re seeking wilderness, food, art or luxury, there are plenty of First Nations tourism adventure that you can explore, led by someone with 65,000 years of connection to this land. Not only will you deepen your experience, but you’ll help drive cultural and economic opportunities for First Nations communities. - ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതരീതികളും ഭക്ഷണവും എല്ലാം നേരില്‍ കാണാനും മനസിലാക്കാനും മാത്രമല്ല, അത് അനുഭവിക്കാന്‍ കൂടി അവസരമൊരുക്കുന്നതാണ് ആദിമവര്‍ഗ്ഗ ടൂര്‍ പരിപാടികള്‍. അവയെക്കുറിച്ച് വിശദീകരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
വിവാഹമോചനം നേടിയാലും PR ലഭിക്കും: ഗാര്‍ഹിക പീഡന ഇരകള്‍ക്ക് സഹായവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
22/10/2024 Duration: 16minഗാര്‍ഹിക പീഡനത്തിന് ഇരയായി പങ്കാളിയുമായി ബന്ധം വേര്‍പെടുത്തേണ്ടി വരുന്നവര്‍ക്ക്, അതുമൂലം ഓസ്ട്രലിയന്‍ PR നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ വിശദാംശങ്ങളും, ആര്‍ക്കൊക്കെ ഈ സംരക്ഷണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
പുത്തന്‍ യൂണിറ്റും ടൗണ്‍ഹൗസും വാങ്ങുന്നവര്‍ക്ക് നികുതിയിളവ്: പുതിയ പദ്ധതിയുമായി വിക്ടോറിയന്‍ സര്‍ക്കാര്‍
21/10/2024 Duration: 04min2024 ഒക്ടോബര്‍ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...